ഡൽഹി: ഗ്രേറ്റർ നോയിഡയിൽ നിർമാണത്തിലിരുന്ന മതിൽ തകർന്ന് 3 കുട്ടികൾ മരിച്ചു. 5 കുട്ടികൾക്ക് പരുക്കേറ്റു. സുർജാപുരിൽ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അപകടം. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത മഴ പെയ്തിരുന്നു. തുടർന്നാണ് മതിൽ തകർന്നു വീണത്.
![](http://mcnews.ca/wp-content/uploads/2024/02/Geo-mathew-RCIC-1-1024x576.jpg)
ഖോഡ്ന കലൻ സ്വദേശിയായ സാഗിർ എന്നയാളുടെ വീട്ടിലായിരുന്നു അപകടം. അഹദ് (4), അൽഫിസ (2), ആദിൽ (8) എന്നിവരാണ് മരിച്ചത്. മതിലിനു സമീപത്ത് നിന്ന് കളിച്ചുകൊണ്ടിരുന്ന കുട്ടികളുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞുവീഴുകയായിരുന്നു. രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് ഉടൻ തന്നെ കുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും 3 പേർ മരിച്ചിരുന്നു. ചികിത്സയിലുള്ള കുട്ടികൾ അപകടനില മറികടന്നതായി ഡോക്ടർമാർ പറഞ്ഞു.