ഓട്ടവ: കെബെക്കിലെ ഗാറ്റിനോ എയ്ൽമർ സെക്ടറിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ തീപിടുത്തം. വയോജനങ്ങൾ താമസിക്കുന്ന, നോൺപ്രോഫിറ്റ് ഓർഗനൈസേഷൻ എയ്ൽമർ ആംസിൻ്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് തീപിടുത്തം.104 യൂണിറ്റുകളുള്ള കെട്ടിടത്തിൽ ശനിയാഴ്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. ഏകദേശം ഇരുന്നൂറോളം ആളുകളാണ് തീപിടുത്തമുണ്ടായ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നത്.
![](http://mcnews.ca/wp-content/uploads/2024/05/team-jzach-1024x614.jpeg)
ഗാറ്റിനോ ഫയർ സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാകുകയും താമസക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തു. കെട്ടിടത്തിന്റെ മുകൾ നിലകളിലേക്കും തീപടർന്നിരുന്നു. പല നിലകളിലും പുക നിറഞ്ഞത് രക്ഷാപ്രവർത്തനം സങ്കീർണമാക്കിയതായി അഗ്നിശമനസേന അറിയിച്ചു. അഞ്ച് മണിക്കൂറോളം പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിധേയമാക്കിയത്. മുഴുവന്‍ ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തീപിടുത്ത കാരണം വ്യക്തമല്ല.