ബാര്‍ബഡോസ്: ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രവീന്ദ്ര ജഡേജ. 2024 ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തിന് പിന്നാലെയാണ് താരം വിരമിക്കുന്നതായി അറിയിച്ചത്. നേരത്തെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും ടി 20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെയാണ് ജഡേജ പ്രഖ്യാപനം അറിയിച്ചത്.
”പിന്തുണച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിക്കുകയാണ്. രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ഏകദിന- ടെസ്റ്റ് ഫോർമാറ്റുകളിൽ തുടരും. ടി20 ലോകകപ്പ് വിജയിക്കുകയെന്നത് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്നും” ജഡേജ കുറിച്ചു.