കാനഡയിലെ ഏറ്റവും വലിയ പ്രൈഡ് ഇവന്റുകളിലൊന്നായ ടൊറൻ്റോ പ്രൈഡ് പരേഡ് ഇന്ന് സമാപിക്കും. ആയിരങ്ങളാണ് പരേഡിൽ പങ്കെടുക്കുക. ഉച്ച കഴിഞ്ഞ് രണ്ടുമണിക്കാണ് പരേഡ് ആരംഭിക്കുക. ബ്ലോർ സ്ട്രീറ്റ്, ചർച്ച് സ്ട്രീറ്റ്, യങ് സ്ട്രീറ്റ്, എന്നിവിടങ്ങളിലൂടെയാണ് പരേഡ് നടത്തുക.
ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ എൽജിബിടി കമ്മ്യൂണിറ്റിയുടെ വൈവിധ്യത്തിൻ്റെ ഈ ആഘോഷം, ലോകത്തിലെ ഏറ്റവും വലിയ സംഘടിത സ്വവർഗ്ഗാനുരാഗ പ്രൈഡ് ഫെസ്റ്റിവലുകളിൽ ഒന്നാണിത്. കാനഡയിലെ നിരവധി എൽജിബിടി പുതുമുഖങ്ങളെ ഈ പരേഡിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് പ്രത്യാശയുടെ പ്രതീകമാണെന്ന് ടൊറൻ്റോയുടെ പ്രൈഡ് ഇവൻ്റുകളിൽ പങ്കെടുത്തവർ പറയുന്നു