പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസയില്‍ നാട്ടുകാരില്‍ നിന്നും ടോള്‍ പിരിവ് ഇന്ന് മുതല്‍. നാട്ടുകാരുടെ വാഹനങ്ങള്‍ക്ക് രാവിലെ 10 മുതല്‍ ടോള്‍ ഈടാക്കുമെന്ന് കരാര്‍ കമ്പനി അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2024/03/Shaise-Jacob-1024x921.jpg)
ടോൾ പ്ലാസ പരിസരത്ത് ഇത് സംബന്ധിച്ച് നേരത്തെ തന്നെ മുന്നറിയിപ്പ് നോട്ടീസുകൾ പതിപ്പിച്ചിരുന്നു. ടോൾ പ്ലാസക്ക് സമീപത്തെ ആറ് പഞ്ചായത്തുകളിലെ യാത്രക്കാർക്കാണ് സൗജന്യം അനുവദിച്ചിരുന്നത്. എന്നാൽ ഇനി സൗജന്യയാത്ര അനുവദിക്കാൻ കഴിയില്ലെന്നാണ് കമ്പനി നിലപാട്. തീരുമാനം നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കാട്ടി പ്രതിഷേധം ശക്തമാക്കാനാണ് നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും തീരുമാനം.