തിരുവനന്തപുരം: സംസ്ഥാനത്ത് ആറുമാസത്തിനിടെ 27 പേർ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ജൂൺ മാസത്തിൽ മാത്രം അഞ്ച് മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗം ബാധിച്ചവരിൽ ഏറെയും യുവാക്കളാണ്. 690 പേർക്കാണ് ഈ മാസം മാത്രം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.
![](http://mcnews.ca/wp-content/uploads/2024/05/sapphir-1024x614.jpeg)
പ്രതിദിന പനി രോഗികൾ പതിനായിരം കടന്നു. ഡെങ്കി, എലിപ്പനി കേസുകളിലും വർധനയുണ്ട്. മലപ്പുറം വള്ളിക്കുന്ന് ഭാഗത്ത് മഞ്ഞപ്പിത്തം വ്യാപിക്കുകയാണ്. 284 രോഗികളാണ് വള്ളിക്കുന്ന് അത്താണിക്കലിൽ ഉള്ളത്. അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.