ടൊറൻ്റോ : വാർഡ് 15 ഡോൺ വാലി വെസ്റ്റ് മുനിസിപ്പൽ ഉപതിരഞ്ഞെടുപ്പ് നവംബർ നാലിന് നടക്കും. മേയ് 17-ന് കൗൺസിലർ ജയ് റോബിൻസൺ അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
സ്ഥാനാർത്ഥികൾക്ക് ജൂലൈ 22 രാവിലെ എട്ടര മുതൽ സെപ്റ്റംബർ 19 ഉച്ചകഴിഞ്ഞ് രണ്ടു മണിവരെ നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാം. തിരഞ്ഞെടുപ്പ് ദിനമായ നവംബർ നാലിന് രാവിലെ പത്ത് മണി മുതൽ രാത്രി എട്ടു മണിവരെ ജനങ്ങൾക്ക് വോട്ട് ചെയ്യാം. മുൻകൂർ വോട്ടെടുപ്പ് ഒക്ടോബർ 26 ശനിയാഴ്ച ആരംഭിച്ച് ഒക്ടോബർ 27 ഞായറാഴ്ച്ച വരെ രാവിലെ പത്ത് മുതൽ വൈകിട്ട് ഏഴു മണി വരെ നടക്കും.