വിനിപെഗ് : മാനിറ്റോബയിലെ വിവിധ നഗരങ്ങളിൽ ശക്തമായ ചുഴലിക്കാറ്റിന് കാരണമാകുന്ന ഫണൽ ക്ലൗഡ് രൂപപ്പെടുമെന്ന് എൻവയൺമെൻ്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി. വിനിപെഗ്, ഗിംലി മേഖല, പോർട്ടേജ് ലാ പ്രേരി, സ്റ്റെയിൻബാക്ക് എന്നിവ ഉൾപ്പടെ കാനഡ-യുഎസ് അതിർത്തിയിലുള്ള നിരവധി പ്രദേശങ്ങളിൽ മുന്നറിയിപ്പ് ബാധകമായിരിക്കും.
ഫണൽ ക്ലൗഡുകൾ ശക്തമായ ചുഴലിക്കാറ്റായി മാറാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ ഏജൻസി പറയുന്നു. ലാൻഡ്സ്പൗട്ട് ടൊർണാഡോ എന്നറിയപ്പെടുന്ന ഈ ചുഴലിക്കാറ്റിൽ മരങ്ങൾ കടപുഴകി വീണും മരച്ചില്ലകൾ ഒടിഞ്ഞു വീണും കനത്ത നാശനഷ്ടങ്ങൾക്ക് കാരണമായേക്കുമെന്ന് ECCC മുന്നറിയിപ്പിൽ പറയുന്നു. സാഹചര്യങ്ങൾ മാറുന്നതിന് അനുസരിച്ച് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുമെന്നും കാലാവസ്ഥാ ഏജൻസി അറിയിച്ചു.