യൂട്യൂബേഴ്സിനെ നിയന്ത്രിക്കാനുള്ള തീരുമാനവുമായി സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ ഫിയോക്. സിനിമാ പരിപാടികള്‍ കവര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയിട്ടുള്ള സര്‍ക്കുലർ പുറത്തിറക്കിയിരിക്കുകയാണ് ഫിയോക് . ഒരു നിയന്ത്രണവുമില്ലാ, സിനിമയെ ദോഷകരമായി ബാധിക്കുന്ന യൂട്യൂബേർസിൻ്റെ പ്രവർത്തനത്തിന് മേൽ ജാഗ്രത വേണമെന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാന പ്രകാരമാണ് പുതിയ സർക്കുലർ പുറത്തിറക്കിയിരിക്കുന്നത്.
![](http://mcnews.ca/wp-content/uploads/2024/05/joju-1024x614.jpeg)
സിനിമ സംബന്ധിച്ച് പ്രമോഷൻ ഉൾപ്പടെയുള്ള എല്ലാ പരിപാടികൾക്കും പങ്കെടുക്കാനുള്ള ഓൺലൈൻ മീഡിയയുടെ മാനദണ്ഡങ്ങളും ഫിയോക് പുറത്തിറക്കി. സിനിമാ നിർമ്മാതാവുമായി ചേർന്ന് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ കേന്ദ്രസർക്കാരിൻ്റെ കീഴിലുള്ള ഉദയം രജിസ്ട്രേഷൻ എടുക്കണം, സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഇത്തരം പ്ലാറ്റ്ഫോമുകൾക്ക് നിർബന്ധമായും ജിഎസ്ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ടാൻ നമ്പർ എന്നിവ ഉണ്ടായിരിക്കണം, സ്ഥാപനത്തിന്റെ ലോഗോ, ട്രെയ്ഡ് മാർക്ക് എന്നിവ രജിസ്റ്റർ ചെയ്തിരിക്കണം, കമ്പനിയുടെ സ്വഭാവം പ്രൊപ്രൈറ്റർ/പാർട്ടണർ/ഡയറക്ടർ എന്നിവരുടെ വിശദാംശങ്ങൾ നൽകണം, സിനിമാവ്യവസായത്തിൽ പ്രവർത്തിക്കുന്ന അംഗീകൃത പിആർഒയുടെ കവറിംഗ് ലറ്റർ ഹാജരാക്കണം, ഒന്നിൽ കൂടുതൽ ചാനലുകൾ ഒരു കമ്പനിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അതിൻ്റെ വിശദാംശങ്ങൾ നൽകണം എന്നിവയാണ് ഫിയോകിൻ്റെ മാനദണ്ഡങ്ങൾ.