ടൊറൻ്റോ : കാനഡ ദിനത്തിൽ നിരവധി ആളുകളെ ഒരു കാരണവുമില്ലാതെ ആക്രമിച്ച പ്രതിയെ പൊലീസ് തിരയുന്നു. ജൂലൈ ഒന്നിന് രാവിലെ ക്വീൻ സ്ട്രീറ്റ് ഈസ്റ്റിനും കാർലോ അവന്യൂവിനും സമീപമുള്ള ലെസ്ലീവിലാണ് സംഭവം.
![](http://mcnews.ca/wp-content/uploads/2023/08/Santhosh-Jacob.jpg)
ജൂലായ് ഒന്നിന് രാവിലെ ക്വീൻ സ്ട്രീറ്റ് ഈസ്റ്റിനും മോഴ്സ് സ്ട്രീറ്റിനും സമീപം ഒരു യുവാവിനെ ഇയാൾ ആക്രമിച്ചതായി പൊലീസ് പറയുന്നു. പിന്നീട് കാർലോ, കോൾഗേറ്റ് അവന്യൂവുകൾക്ക് സമീപം നിരവധി ആൾക്കാരെയും പ്രതി ആക്രമിച്ചു. ഇയാളെ തിരിച്ചറിയാൻ വിഡിയോ ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. 20-നും 40-നും ഇടയിൽ പ്രായം തോന്നിക്കുന്ന ആറടി ഉയരവുമുള്ള പ്രതി ചുവന്ന ബാസ്ക്കറ്റ്ബോൾ തൊപ്പി, കറുത്ത ഷർട്ട്, ഷോർട്ട്സ്, റണ്ണിംഗ് ഷൂസ് ധരിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 416-808-5500 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.