തിരുവല്ല നഗരസഭ ഓഫീസിനുള്ളില്‍ റീല്‍സ് ചിത്രീകരിച്ച എട്ട് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. മൂന്നു ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കാണ് നോട്ടീസ് നല്‍കിയത്.
![](http://mcnews.ca/wp-content/uploads/2024/02/BINEESH-CARD1-1-1024x536.jpg)
കഴിഞ്ഞ ഞായറാഴ്ച തീര്‍പ്പാക്കാനുണ്ടായിരുന്ന ഫയല്‍ ജോലികള്‍ തീര്‍ക്കുന്നതിനായി എത്തിയ ജീവനക്കാരാണ് ജോലിക്കിടെ റീല്‍സ് എടുത്തത്. ഇത് സമൂഹമാധ്യമത്തില്‍ പങ്കുവെക്കുകയായിരുന്നു. ഇതോടെ പല കോണില്‍ നിന്നും ആശംസകളും ഒപ്പം തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഓഫിസില്‍ നിന്നുള്ള റീല്‍സ് ശ്രദ്ധയില്‍പെട്ടതോടെയാണ് സെക്രട്ടറി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.