പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യസഭയില്‍ പ്രസംഗിക്കും. രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയിലെ മറുപടിയാണ് പ്രസംഗം. ഇന്നലെ ലോക്സഭയില്‍ പ്രതിപക്ഷത്തെ കടന്നാക്രമിച്ചാണ് മോദി മുന്നേറിയത്. അതെ സമയം പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യഘട്ടം ഇന്ന് അവസാനിക്കും.
ജനങ്ങള്‍ വീണ്ടും അംഗീകരിച്ചതില്‍ അഭിമാനമുണ്ടെന്നാണ് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ലോക്സഭയില്‍ പറഞ്ഞത്. പ്രതിപക്ഷം നുണപ്രചരിപ്പിച്ചിട്ടും വീണ്ടും അധികാരത്തിലെത്തിയെന്ന് മോദി പറഞ്ഞു. അഴിമതിരഹിത ഭരണം ജനം അംഗീകരിച്ചു. എല്ലാവരുടെയും വികസനമാണ് തങ്ങളുടെ ലക്ഷ്യമെന്നും മോദി പറഞ്ഞു.
![](http://mcnews.ca/wp-content/uploads/2024/05/santhosh-1024x614.jpeg)
അതേസമയം, മണിപ്പൂരിനെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭാരത് ജോഡോ മുദ്രാവാക്യമുയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തിയത്. എന്നാല്‍ മണിപ്പൂര്‍ അടക്കമുള്ള വിഷയങ്ങളില്‍ മോദി മറുപടി പറഞ്ഞില്ല.