കീവ് : തെക്കുകിഴക്കൻ യുക്രെയ്ൻ നഗരമായ ഡിനിപ്രോയിൽ ബുധനാഴ്ചയുണ്ടായ റഷ്യൻ മിസൈൽ, ഡ്രോൺ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. 53 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരിൽ നാല് പേരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.
ആക്രമണത്തിൽ കിൻ്റർഗാർട്ഡനുകൾ, സ്കൂളുകൾ, ആശുപത്രികൾ എന്നിവയ്ക്ക് കേടുപാടുകൾ സംഭവിച്ചു. നഗരത്തിലെ മേയർ ബോറിസ് ഫിലറ്റോവ് വ്യാഴാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഏഴ് മിസൈലുകളും അഞ്ച് ഷാഹെദ് ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യൻ സൈന്യം ഡിനിപ്രോ മേഖലയെ ലക്ഷ്യമിട്ടതെന്ന് യുക്രെയ്ൻ വ്യോമസേന അറിയിച്ചു.