ബോംബെ ഓഹരി സൂചികയായ ബിഎസ്ഇ സെന്‍സെക്സ് ചരിത്രത്തിലാദ്യമായി 80,000 പോയിന്റ് കടന്നു. എന്‍എസ്ഇ നിഫ്റ്റി 24,292.15 എന്ന റെക്കോര്‍ഡ് ഉയരത്തിലെത്തി. രാവിലെ ഒമ്പതരയോടെ സെന്‍സെക്സ് 498.51 പോയിന്റ് ഉയര്‍ന്ന് 79,939.96ലും നിഫ്റ്റി 134.80 പോയിന്റ് ഉയര്‍ന്ന് 24,258.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ ഓഹരി ഇന്ന് തുടക്കത്തില്‍ തന്നെ 4 ശതമാനത്തോളം ഉയര്‍ന്നു. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നീ പ്രമുഖ സ്വകാര്യ ബാങ്ക് ഓഹരികളും ടാറ്റാ കണ്‍സ്യൂമറുമാണ് നിഫ്റ്റിയില്‍ ഒന്നര മുതല്‍ രണ്ട് ശതമാനം വരെ നേട്ടവുമായി എച്ച്ഡിഎഫ്സി ബാങ്കിന് തൊട്ടുപിന്നിലുള്ളത്.
![](http://mcnews.ca/wp-content/uploads/2024/05/team-jzach-1024x614.jpeg)
അതേസമയം ടിസിഎസ്, അള്‍ട്രാടെക് സിമന്റ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുക്കി, പവര്‍ഗ്രിഡ് എന്നിവ 0.3 മുതല്‍ ഒരു ശതമാനം വരെ താഴ്ന്ന് നഷ്ടത്തിലും മുന്നിലുണ്ട്. ഇന്ന് ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിലും വന്‍ കുതിപ്പുണ്ടായി. വ്യാപാരത്തിന്റെ ആദ്യ മണിക്കൂറില്‍ തന്നെ നിക്ഷേപക സമ്പത്ത് 2.1 ലക്ഷം കോടി രൂപ വര്‍ധിച്ച് റെക്കോഡ് 442.18 ലക്ഷം കോടി രൂപയിലെത്തി.