ടൊറൻ്റോ : ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വെട്ടിക്കുറയ്ക്കൽ പ്രഖ്യാപിച്ചിട്ടും ടൊറൻ്റോയിൽ ജൂണിൽ വീടുകളുടെ വിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ 16.4% കുറഞ്ഞതായി ടൊറൻ്റോ റീജൻ റിയൽ എസ്റ്റേറ്റ് ബോർഡ് (TRREB). കഴിഞ്ഞ വർഷം ജൂണിൽ 7,429 വീടുകൾ വിറ്റപ്പോൾ ഈ വർഷം 6,213 വീടുകൾ മാത്രമാണ് വിറ്റഴിച്ചത്.
![](http://mcnews.ca/wp-content/uploads/2024/05/Mohandas-Kalarickal-1024x517.jpg)
ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ വീടുകളുടെ ശരാശരി വിൽപ്പന വില വർഷം തോറും 1.6% കുറഞ്ഞ് 1,162,167 ഡോളറായി. അതേസമയം പുതിയ ലിസ്റ്റിങ്ങുകൾ ഇതേ കാലയളവിൽ 12.3% ഉയർന്നു. കഴിഞ്ഞ മാസം 17,964 വീടുകൾ വിൽപ്പനയ്ക്കായി വിപണിയിലെത്തിയതായി റിയൽ എസ്റ്റേറ്റ് ബോർഡ് റിപ്പോർട്ട് ചെയ്തു.
![](http://mcnews.ca/wp-content/uploads/2024/01/Trinity-Group-1024x576.jpg)
സെൻട്രൽ ബാങ്ക് 25-ബേസിസ് പോയിൻ്റ് കുറച്ചത് കഴിഞ്ഞ മാസം ഭവന വിപണിക്ക് ആശ്വാസം നൽകിയെങ്കിലും വീടുകൾ വാങ്ങാൻ ഒരുങ്ങുന്നവർ കൂടുതൽ പലിശനിരക്ക് കുറവിനായി കാത്തിരിക്കുകയാണെന്ന് ജൂണിലെ ഭവന വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നതായി TRREB പ്രസിഡൻ്റ് ജെന്നിഫർ പിയേഴ്സ് പറയുന്നു. ടൊറൻ്റോയിലെ ഭവന വിൽപ്പന വർധിക്കുന്നതിന് സെൻട്രൽ ബാങ്ക് കുറഞ്ഞത് 100 ബേസിസ് പോയിൻ്റ് കുറയ്ക്കൽ ആവശ്യമാണെന്നും ജെന്നിഫർ പറഞ്ഞു.