വൻകൂവർ : വാൻകൂവർ ഐലൻഡിൻ്റെ വടക്കുപടിഞ്ഞാറൻ തീരത്ത് തുടർ ഭൂചലനങ്ങൾ. പോർട്ട് ആലീസിന് 190 കിലോമീറ്റർ തെക്കുപടിഞ്ഞാറായി രാവിലെ ആറു മണിയോടെയാണ് 4.3 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം റിപ്പോർട്ട് ചെയ്തത്. മണിക്കൂറുകൾക്ക് ശേഷം രാവിലെ 9:15 ഓടെ 5.2 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനവും അനുഭവപ്പെട്ടതായി എർത്ത്ക്വേക്ക് കാനഡ അറിയിച്ചു.
![](http://mcnews.ca/wp-content/uploads/2024/03/Shaise-Jacob-1024x921.jpg)
അതേസമയം റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് യുഎസ് നാഷണൽ സുനാമി മുന്നറിയിപ്പ് കേന്ദ്രം രേഖപ്പെടുത്തിയത്. എന്നാൽ, സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ലെന്ന് എമർജൻസി ഇൻഫോ ബിസി അറിയിച്ചു. ബുധനാഴ്ച, ടോഫിനോയിൽ നിന്ന് 252 കിലോമീറ്റർ പടിഞ്ഞാറ് 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ദേശീയ ഭൂകമ്പ ഏജൻസി അറിയിച്ചു.