ഓട്ടവ : 2024-ലെ 10 വ്യാപാര തൊഴിലുകളെ ലക്ഷ്യമിട്ടുള്ള ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA) 1,800 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. ഈ ട്രേഡ് നറുക്കെടുപ്പിൽ 436 അല്ലെങ്കിൽ അതിൽ കൂടുതലുള്ള സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള എല്ലാ എക്സ്പ്രസ് എൻട്രി അപേക്ഷർക്കാണ് ഇൻവിറ്റേഷൻ നൽകിയത്. മുമ്പ്, ജൂലൈ 2 ന്, ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡയും (IRCC) പ്രവിശ്യാ നോമിനേഷനുള്ള 920 അപേക്ഷകർക്ക് സ്ഥിര താമസത്തിനായി ഇൻവിറ്റേഷൻ നൽകിയിരുന്നു.
2024-ൽ ഇതുവരെ 22 എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളിലായി ഐആർസിസി മൊത്തം 45,574 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്.