മൺട്രിയോൾ : നഗരത്തിൻ്റെ ഹൃദയഭാഗത്ത് കഴിഞ്ഞ മാസം സ്ഥാപിച്ച പലസ്തീൻ അനുകൂല ക്യാമ്പിൽ നിന്നും പ്രതിഷേധക്കാരെ ഒഴുപ്പിച്ച് പൊലീസ്. വെള്ളിയാഴ്ച രാവിലെ വിക്ടോറിയ സ്ക്വയറിൽ തമ്പടിച്ച പ്രതിഷേധക്കാരെ പുലർച്ചെ നാലു മണിയോടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുൾപ്പെടെ കനത്ത പൊലീസ് സാന്നിധ്യത്തിലാണ് ഒഴിപ്പിച്ചത്. പ്രവിശ്യാ പെൻഷൻ ഫണ്ട് മാനേജരുടെ ആസ്ഥാനത്തിന് സമീപം ജൂൺ 22-നാണ് പ്രതിഷേധക്കാർ ക്യാമ്പ് സ്ഥാപിച്ചത്.
വെള്ളിയാഴ്ച ഏകദേശം 15 പ്രതിഷേധക്കാരെ ഇവിടെ നിന്നും സ്ക്വയറിൻ്റെ പ്രാന്തപ്രദേശത്തേക്ക് മാറ്റിയിരുന്നു. പുലർച്ചെ 5 മണിയോടെ ക്യാമ്പിന്റെ പ്രവേശന കവാടത്തിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ സമരക്കാരോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു. ക്യാമ്പ് പൊതുസ്ഥലത്താണ് കെട്ടിയിരിക്കുന്നതെന്നും, സമരക്കാരെ പിരിച്ചുവിടാൻ ഉത്തരവുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
![](http://mcnews.ca/wp-content/uploads/2024/02/Geo-mathew-RCIC-1-1024x576.jpg)
സിറ്റിയും മൺട്രിയോൾ പൊലീസും തമ്മിലുള്ള സംയുക്ത തീരുമാനമാണ് ക്യാമ്പ് പൊളിക്കുന്നതിനുള്ള ഓപ്പറേഷൻ എന്ന് സിറ്റി വക്താവ് സൈമൺ ചാരോൺ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം ഒരു മൗലിക അവകാശമാണ്, എന്നാൽ ഈ അവകാശത്തിന് പൊതു ഇടങ്ങളിലെ സുരക്ഷയ്ക്കും സ്വതന്ത്രമായ സഞ്ചാരത്തിനുമുള്ള അവകാശത്തെ തടസ്സപ്പെടുത്താൻ കഴിയില്ലെന്നും മൺട്രിയോൾ മേയർ വലേരി പ്ലാൻ്റ് പറഞ്ഞു.