ഹാലിഫാക്സ് : മാരിടൈംസിലെ മൂന്ന് പ്രവിശ്യകളിലും ഇന്ന് രാവിലെ മുതൽ പെട്രോൾ-ഡീസൽ വില വർധിച്ചു.
നോവസ്കോഷ
നോവസ്കോഷയിൽ സാധാരണ പെട്രോളിന്റെ വില ലിറ്ററിന് 2.1 സെൻ്റ് വർധിച്ചു. ഇതോടെ ഹാലിഫാക്സ് ഉൾപ്പെടുന്ന സോൺ 1 ലെ പുതിയ പെട്രോൾ വില ലിറ്ററിന് 177.0 സെൻ്റായി. പ്രവിശ്യയിലെ മറ്റൊരു പ്രധാന നഗരമായ കെയ്പ് ബ്രെറ്റണിൽ പെട്രോൾ വില ലിറ്ററിന് 179.0 സെൻ്റായും ഉയർന്നു.
പ്രവിശ്യയിലെ ഡീസൽ വിലയും ഒറ്റരാത്രികൊണ്ട് 3.4 സെൻ്റ് വർധിച്ചു. ഇതോടെ ഡീസൽ വില ലിറ്ററിന് 180.7 സെൻ്റായി. കെയ്പ് ബ്രെറ്റണിൽ ഡീസലിൻ്റെ ഏറ്റവും കുറഞ്ഞ വില ഇപ്പോൾ ലിറ്ററിന് 182.7 സെൻ്റാണ്.
![](http://mcnews.ca/wp-content/uploads/2023/12/Geo-mathew-RCIC-1024x576.jpg)
പ്രിൻസ് എഡ്വേഡ് ഐലൻഡ്
പ്രിൻസ് എഡ്വേഡ് ഐലൻഡിൽ, സാധാരണ പെട്രോളിന്റെ വിലയിൽ വെള്ളിയാഴ്ച രാവിലെ 2.8 സെൻ്റ് വർധന ഉണ്ടായി. ഇതോടെ ലിറ്ററിന് 178.1 സെൻ്റാണ് പമ്പുകളിൽ പെട്രോളിന് ഈടാക്കുന്നത്. പ്രവിശ്യയിലെ ഡീസൽ വില 2.3 സെൻ്റ് കൂടി. ലിറ്ററിന് 184.7 സെൻ്റാണ് ഇപ്പോളത്തെ കുറഞ്ഞ വില.
ന്യൂബ്രൺസ് വിക്
ന്യൂബ്രൺസ് വിക്കിലെ സാധാരണ പെട്രോളിന്റെ വില ഒറ്റരാത്രികൊണ്ട് മൂന്ന് സെൻ്റ് വർധിച്ചു. ഇതോടെ പെട്രോളിന്റെ വില ലിറ്ററിന് 176.6 ആയി. പ്രവിശ്യയിൽ ഡീസൽ വില 3.1 സെൻ്റ് വർധിച്ചിട്ടുണ്ട്. ഡീസലിൻ്റെ പുതിയ പരമാവധി വില ഇപ്പോൾ ലിറ്ററിന് 179.9 സെൻ്റാണ്.