ഓട്ടവ : ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ പ്രവിശ്യകൾ ഏറ്റവും പുതിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) നറുക്കെടുപ്പുകളിലൂടെ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി.
പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ റിസൾട്ട് ജൂൺ 29-ജൂലൈ 5
ബ്രിട്ടിഷ് കൊളംബിയ
ബ്രിട്ടിഷ് കൊളംബിയ (ബി.സി.) ഈ ആഴ്ച ജൂലായ് 3-ന് പ്രവിശ്യാ നാമനിർദ്ദേശത്തിന് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ബിസിപിഎൻപിയുടെ സ്കിൽഡ് വർക്കർ, ഇൻ്റർനാഷണൽ ഗ്രാജുവേറ്റ് സ്ട്രീമുകളിൽ 72 ഉദ്യോഗാർത്ഥികൾക്ക് പ്രവിശ്യ ഇൻവിറ്റേഷൻ നൽകി. അഞ്ച് പ്രത്യേക തൊഴിൽ വിഭാഗങ്ങളിലുള്ള, മിനിമം സ്കിൽസ് ഇമിഗ്രേഷൻ രജിസ്ട്രേഷൻ സിസ്റ്റം (SIRS) സ്കോർ 122 ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ ലഭിച്ചത്.
മറ്റ് നറുക്കെടുപ്പുകളിൽ, ഏറ്റവും കുറഞ്ഞ സ്കോർ 95 ഉള്ള, ചൈൽഡ്കെയർ ജോലികളിലുള്ള 14 അപേക്ഷകർക്കും 98 സ്കോറുള്ള 13 കൺസ്ട്രക്ഷൻ ഉദ്യോഗാർത്ഥികൾക്കും 106 സ്കോറുള്ള 9 ഹെൽത്ത്കെയർ ഉദ്യോഗാർത്ഥികൾക്കും കുറഞ്ഞത് 80 സ്കോർ ഉള്ള അഞ്ചിൽ താഴെ വെറ്ററിനറി കെയർ തൊഴിലുകളിലെ ഉദ്യോഗാർത്ഥികൾക്കും പ്രവിശ്യ ഇൻവിറ്റേഷൻ നൽകി.
മാനിറ്റോബ
മാനിറ്റോബയും ജൂലൈ 4 ന് പിഎൻപി നറുക്കെടുപ്പ് നടത്തി. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൻ്റെ (എംപിഎൻപി) രണ്ട് സ്ട്രീമുകളിലുള്ള 126 ഉദ്യോഗാർത്ഥികൾക്കാണ് ഇൻവിറ്റേഷൻ നൽകിയത്. 85 ഇൻ്റർനാഷണൽ എജ്യുക്കേഷൻ സ്ട്രീം ഉദ്യോഗാർത്ഥികൾക്കും വിദേശത്തുള്ള 41 സ്കിൽഡ് ഓവർസീസ് ഉദ്യോഗാർത്ഥികൾക്കും ഇൻവിറ്റേഷൻ നൽകി. സ്കിൽഡ് ഓവർസീസ് ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 709 സ്കോർ ആവശ്യമായിരുന്നു.