ഓട്ടവ : ഇൻ്റർനാഷണൽ എക്സ്പീരിയൻസ് കാനഡ (IEC)-യുടെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ഈ ആഴ്ച വർക്ക് പെർമിറ്റിന് അപേക്ഷിക്കാൻ (ITA) യോഗ്യരായ 35 രാജ്യങ്ങളിൽ നിന്നുള്ള 7,402 ചെറുപ്പക്കാർക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. IEC-യുടെ വർക്കിംഗ് ഹോളിഡേ വീസ, യംഗ് പ്രൊഫഷണലുകൾ, ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) എന്നീ വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്കാണ് വർക്ക് പെർമിറ്റിനായി (ITA) അപേക്ഷിക്കാൻ ഇൻവിറ്റേഷൻ നൽകിയത്.
ഐഇസിയുടെ നിലവിലുള്ള സീസണിൽ വർക്ക് പെർമിറ്റിനായി കാനഡ മൊത്തം 92,482 ഇൻവിറ്റേഷൻ നൽകിയിട്ടുണ്ട്. 2024-ൽ ഇനി 24,446 അപേക്ഷകർക്ക് കൂടി ഇൻവിറ്റേഷൻ ലഭിക്കുമെന്ന് ഐആർസിസി അറിയിച്ചു. ഏറ്റവും വലിയ IEC വിഭാഗമായ വർക്കിംഗ് ഹോളിഡേ വീസ വിഭാഗത്തിൽ 6,570 അപേക്ഷകർക്ക് ഓപ്പൺ വർക്ക് പെർമിറ്റ് ഇൻവിറ്റേഷൻ നൽകി. യങ് പ്രൊഫഷണൽ വിഭാഗത്തിൽ 668 ക്ലോസ്ഡ് വർക്ക് പെർമിറ്റ് അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയപ്പോൾ IEC-യുടെ ഏറ്റവും ചെറിയ വിഭാഗമായ ഇൻ്റർനാഷണൽ കോ-ഓപ്പ് (ഇൻ്റേൺഷിപ്പ്) വിഭാഗത്തിൽ 183 അപേക്ഷകർക്കും ഐആർസിസി ഇൻവിറ്റേഷൻ നൽകി.
IEC 2024 സീസൺ ഔദ്യോഗികമായി 2023 ഡിസംബർ 11-ന് ആരംഭിച്ചു. അതിനുശേഷം, യോഗ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള വിദേശികളായ യുവാക്കൾക്ക് അവരുടെ പ്രൊഫൈലുകൾ IEC പൂളിലേക്ക് സമർപ്പിക്കാം. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യുവാക്കളെ കാനഡയിൽ താൽക്കാലികമായി താമസിക്കാനും ജോലി ചെയ്യാനും പ്രാപ്തരാക്കുന്ന പ്രോഗ്രാമാണ് ഇൻ്റർനാഷണൽ എക്സ്പീരിയൻസ് (ഐഇസി). IEC പ്രോഗ്രാമുകളിലൊന്ന് വിജയകരമായി പൂർത്തിയാക്കുന്ന വിദേശ പൗരന്മാർക്ക് LMIA സമർപ്പിക്കാതെ തന്നെ കനേഡിയൻ വർക്ക് പെർമിറ്റിനായി അപേക്ഷിക്കാൻ സാധിക്കും.