ടൊറന്റോ: നഗരത്തിലുടനീളം ഈ ആഴ്ചയിൽ ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് എൻവയോൺമെന്റ് കാനഡ. ഇന്ന് വൈകീട്ടോടെ ഒറ്റപ്പെട്ട മഴ ലഭിക്കും.
ചൊവ്വാഴ്ചയോടെ മഴ ശക്തമാക്കുമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. മഴ വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. വെള്ളിയാഴ്ചയോടെ നഗരത്തിൽ താപനില ഉയരും. 27 ഡിഗ്രി സെൽഷ്യസ് ആയിരിക്കും താപനില.