ടൊറൻ്റോ : നഗരത്തിലുടനീളം വർധിച്ചുവരുന്ന ഗതാഗതകുരുക്കിന് പരിഹാര പദ്ധതി തയ്യാറാക്കാൻ സിറ്റി അധികൃതരോട് ആവശ്യപ്പെട്ട് ടൊറൻ്റോ ഡെപ്യൂട്ടി മേയർ സ്പഡൈന ഔസ്മ മാലിക്. ഡൗൺടൗൺ മേഖലയിലെ നിവാസികൾ ഗതാഗത കുരുക്ക് സംബന്ധിച്ച് ആശങ്കകൾ പങ്കുവെച്ചതായി ഡെപ്യൂട്ടി മേയർ പറയുന്നു.
ഡഫറിൻ സ്ട്രീറ്റിനും സ്ട്രാച്ചൻ അവന്യൂവിനും ഇടയിലുള്ള പ്രദേശത്തും ആയിരകണക്കിന് നിവാസികൾ ഗതാഗതകുരുക്ക് അനുഭവിക്കുന്നതായി മേയർ പറയുന്നു. ഇവിടങ്ങളിൽ ജനസംഖ്യാ വർധനവും അടുത്തകാലത്തായി കൂടുതലാണ്.