ഏഷ്യാകപ്പ് 2024 ൽ മൂന്നാം മത്സരത്തിൽ നേപ്പാളിനെ 82 റൺസിന് തകർത്തു വിട്ട്, ഏഷ്യാകപ്പിന്റെ സെമി ഫൈനലിലേക്ക് ആധികാരികമായി ടിക്കറ്റ് എടുത്ത് ടീം ഇന്ത്യ. കുറച്ചായി മൂന്നു മത്സരങ്ങൾ വിജയിച്ചാണ് ഇന്ത്യയുടെ സെമിഫൈനൽ പ്രവേശനം. ആദ്യ രണ്ട് മത്സരങ്ങൾ വിജയിക്കുകയും മൂന്നാമത്തെ മത്സരത്തിൽ എതിരാളികൾ അത്രശക്തർ അല്ലാത്ത നേപ്പാൾ ആയതുകൊണ്ടും ക്യാപ്റ്റൻ ഹർമൻ പ്രീത് കൗറിന് വിശ്രമം അനുവദിച്ചാണ് ഇന്ത്യ കളത്തിൽ ഇറങ്ങിയത്. ഓപ്പണർ സ്മൃതി മന്ദാനയാണ് ഇന്ത്യയെ നയിച്ചത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി ഓപ്പണിങ്ങിൽ പതിവിന് വിപരീതമായി ഷഫാലി വർമ്മക്കൊപ്പം എത്തിയ ഹേമലത ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 14 ഓവറിൽ 122 റൺസ് അടിച്ചെടുത്തു. ഷഫാലി വർമ്മ 48 പന്തിൽ 81 റൺസ് നേടി.47 റൺസ് നേടി പുറത്തായ ഹേമലതയ്ക്കു ശേഷം മലയാളി താരം സജ്നാ സജീവനാണ് ബാറ്റിംഗിന് ഇറങ്ങിയത്. പിന്നീട് വന്ന ജമീമ തകർത്തടിച്ചപ്പോൾ ഇന്ത്യൻ നേപ്പാളിന് മുൻപിൽ 179 റൺസ് വിജയലക്ഷമുയർത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ ബൗളിങ്ങിന് പിടിച്ചുനിൽക്കാൻ ആകാതെ പോയ നേപ്പാൾ 20 ഓവറിൽ 9 നഷ്ടത്തിൽ 96 റൺസ് മാത്രമേ നേടിയുള്ളു. 18 റൺസ് നേടിയ സീതാ റാണയാണ് നേപ്പാളിന്റെ ടോപ് സ്കോറർ. ഇന്ത്യക്കുവേണ്ടി ദീപ്തി ശർമ നാല് ഓവറിൽ 13 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് സ്വന്തമാക്കി.