18 പേരുടെ മരണത്തിനിടയാക്കിയ കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കാൻ നേപ്പാൾ സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചു. നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി (സിഎഎൻ) മുൻ ഡയറക്ടർ ജനറൽ രതീഷ് ചന്ദ്ര ലാൽ സുമൻ, പൃഥ്വി സുബ്ബ എന്നിവരുടെ നേതൃത്വത്തിൽ ആണ് സമിതി രൂപീകരിച്ചത്.
രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. ജീവനക്കാരടക്കം 19 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊഖാറ വിമാനത്താവളത്തിലേക്ക് പോയ ശൗര്യ എയർലൈൻസിന്റെ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക്ക് ഓഫിൻ്റെ സമയത്ത് റൺവേയിൽ നിന്ന് തെന്നിമാറിയ വിമാനം അപകടത്തിൽപെടുകയായിരുന്നു. വിമാനം പൂർണമായും കത്തിയമർന്നു.