ടൊറന്റോ : ഗാർഡിനർ എക്സ്പ്രസ് വേയുടെ പുനർനിർമാണം വേഗത്തിലാക്കാൻ ഏഴ് കോടി മുപ്പത് ലക്ഷം ഡോളർ അനുവദിച്ച് പ്രവിശ്യാ സർക്കാർ. 2027 ഏപ്രിലിൽ ഡഫറിനും സ്ട്രാച്ചനുമിടയിലുള്ള എക്സ്പ്രസ് വേയുടെ നിർമാണം പൂർത്തീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ 2026 ഏപ്രിൽ മാസത്തോടെ നിർമാണം പൂർത്തിയാക്കും.
ഗാർഡിനറിലെ തിരക്ക് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് ശ്രദ്ധയിലുണ്ടെന്നും എക്സ്പ്രസ് വേ പുനർനിർമാണം പ്രവിശ്യയുമായി ചേർന്ന് പൂർത്തീകരിക്കുമെന്നും ടൊറൻ്റോ മേയർ ഒലിവിയ ചൗ പറഞ്ഞിരുന്നു. ടൊറൻ്റോ സിറ്റി കൗൺസിൽ ഗാർഡിനർ എക്സ്പ്രസ് വേയുടെ നിർമാണം വേഗത്തിലാക്കാനുള്ള ഒരു പ്രമേയത്തിന് കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.