കനത്ത മഴയിൽ മഹാരാഷ്ട്രയിൽ നാല് പേർ മരിച്ചു. ബദരിനാഥ് ദേശീയ പാതയിലും റായ്ഗഡ്-പൂനെ റോഡിലും മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു. ഗുജറാത്ത്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കനത്ത മഴയാണ് ലഭിക്കുന്നത്. മുത നദിയിലെ പാലത്തിന് സമീപം കടയിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിനിടെ 3 യുവാക്കൾ ഷോക്കേറ്റ് മരിക്കുകയായിരുന്നു.
ഗുജറാത്തിൽ അപകട മേഖലകളിൽ നിന്നും ആളുകളെ മാറ്റി. വത്സദ് ജില്ലയിലെ ജനവാസ മേഖലയായ കാശ്മീർ നഗറിൽ നിന്ന് മാത്രം 150 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുംബൈയിലേക്കും പുറത്തേക്കുമുള്ള ഫ്ലൈറ്റുകളിൽ താമസമുണ്ടാകുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.