പാക്കിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ പൊലീസ് റിമാന്‍ഡില്‍ വിടാനുള്ള ഭീകരവിരുദ്ധകോടതിയുടെ ഉത്തരവ് ലഹോര്‍ ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ വര്‍ഷം രാജ്യത്തുണ്ടായ കലാപവുമായി ബന്ധപ്പെട്ട 12 കേസുകളില്‍ ഇമ്രാനെ 10 ദിവസം റിമാന്‍ഡില്‍ വിടാനുള്ള ഉത്തരവാണ് റദ്ദാക്കിയത്.
നുണപരിശോധനയും ശബ്ദപരിശോധനയും നടത്തണമെന്ന പ്രോസിക്യൂട്ടറുടെ ആവശ്യത്തെയും ഹൈക്കോടതി വിമര്‍ശിച്ചു. നേരത്തേ തന്നെ ഈ പരിശോധനകള്‍ നടത്താമായിരുന്നെന്നു ചൂണ്ടിക്കാട്ടി. ഉത്തരവിനെ എതിര്‍ത്തുള്ള ഹര്‍ജിയില്‍ പൊലീസ് കസ്റ്റഡിയില്‍ നിന്ന് തന്നെ ജുഡീഷ്യല്‍ കസ്റ്റഡിയിലേക്കു മാറ്റണമെന്ന് ഇമ്രാന്‍ ആവശ്യപ്പെട്ടിരുന്നു.