കുവൈറ്റ് സിറ്റി: വാട്സ്ആപ്പ് വഴി വിദ്യാര്‍ഥിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച അധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്യാന്‍ കുവൈറ്റ് പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരവിട്ടതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇയാൾ കുവൈറ്റ് പൗരനാണെന്നാണ് റിപ്പോർട്ട്. അശ്ലീലം, വേശ്യാവൃത്തി എന്നിവയ്ക്ക് പ്രേരിപ്പിച്ച കുറ്റമാണ് അധ്യാപകനെതിരെ ചുമത്തിയിരിക്കുന്നത്.
അധ്യാപികൻ സമൂഹമാധ്യമ അക്കൗണ്ടിലൂടെ അധാര്‍മ്മികമായ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും ശബ്ദ സന്ദേശങ്ങളും വിദ്യാര്‍ഥിക്ക് അയച്ചുകൊടുത്തുവെന്നാണ് ആരോപണം. പ്രതി ഇതിന് മുൻപും സമാനമായ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ടതായും അന്വേഷണത്തില്‍ വ്യക്തമായതായി പബ്ലിക് പ്രൊസിക്യൂട്ടര്‍ അറിയിച്ചു.