തിരുവനന്തപുരം: കെ കെ ശിവരാമനെ ഇടുക്കി എൽഡിഎഫ് ജില്ലാ കൺവീനർ സ്ഥാനത്തു നിന്ന് നീക്കി. സിപിഐ സംസ്ഥാന എക്സക്യൂട്ടീവിന്റേതാണ് തീരുമാനം. സിപിഐ ജില്ലാ സെക്രട്ടറിമാര്‍ തന്നെ കണ്‍വീനര്‍ സ്ഥാനം വഹിക്കണമെന്ന നിർദേശത്തെ തുടര്‍ന്നാണ് നടപടി.
സംസ്ഥാനത്ത് സിപിഐ, എല്‍ഡിഎഫ് കണ്‍വീനര്‍മാരുടെ ചുമതല വഹിക്കുന്നത് കൊല്ലം,പാലക്കാട്,ഇടുക്കി ജില്ലകളിലാണ്. ഈ മൂന്ന് ഇടങ്ങളിലെ ആളുകളെ മാറ്റാനാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവില്‍ തീരുമാനമായത്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനും സിപിഐഎമ്മിനും എതിരായ കെ കെ ശിവരാമന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു