അർജുൻ രക്ഷാദൗത്യം ദുഷ്കരമെന്നും ശക്തമായ അടിയൊഴുക്ക് തുടരുന്നുവെന്നും മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. 15 അടി വരെ ആഴത്തിൽ മുങ്ങി നോക്കി. ഇന്നലെ ആറ് ഡൈവ് നടത്തി. ട്രക്കിൻ്റെ സൂചനകളൊന്നും ലഭിച്ചില്ല. വൈദ്യുതി കമ്പിയിൽ കുടുങ്ങി ഒരു തടി കിടക്കുന്നുണ്ട്. കമ്പിയിൽ കുടുങ്ങിയ തടി മാറ്റി പരിശോധിക്കും. പരിശോധനയ്ക്കായി സ്വന്തം റിസ്കിലാണ് പുഴയിലിറങ്ങുന്നതെന്നും ഈശ്വർ മാൽപെ പറഞ്ഞു.
ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ ആഴത്തിൽ മുങ്ങിയുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. കേരളത്തിൽ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരിൽ തുടരുകയാണ്. മഴ കുറഞ്ഞെങ്കിലും ഗംഗാവാലി നദിയിലെ അടിയൊഴുക്ക് കുറയാത്തതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.