ശ്രീനഗര്‍: കശ്മീരില്‍ ഉഷ്ണതരംഗം തുടരുന്നു. ശ്രീനഗറില്‍ ജൂലൈയില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. ശ്രീനഗറില്‍ 35.7 ഡിഗ്രി സെല്‍ഷ്യസ് ആണ് ഞായറാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്. സാധാരണ ചൂടിനേക്കാള്‍ ആറു ഡിഗ്രി കൂടുതലാണിത്.
ഇതിനു മുൻപ് കശ്മീരിൽ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് 1999 ജൂലൈ 9 നാണ്. 37 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അന്നത്തെ താപനില. ജൂലൈയിലെ അതിനു ശേഷമുള്ള ഏറ്റവും ചൂടേറിയ ദിവസമായിരുന്നു ഇത്. തെക്കൻ കശ്മീരിലെ ഖാസിഗുണ്ട്, കോക്കർനാഗ് പട്ടണങ്ങളിലും ജൂലൈയിലെ ഏറ്റവും ചൂടേറിയ ദിനം ഇന്നലെയായിരുന്നു.
ഖാസിഗുണ്ടിൽ ഇതിനു മുൻപ് 1988 ജൂലായ് 11-ന് രേഖപ്പെടുത്തിയ 34.5 ഡിഗ്രി സെൽഷ്യസിനെ മറികടന്ന് ഇന്നലെ 35.6 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിത്. കോക്കർനാഗിൽ, താപനില 34.1 ഡിഗ്രി സെൽഷ്യസായി ഉയർന്നു, ഇവിടെ ഇതിനു മുൻപ് ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ഈ വർഷം ജൂലൈ 3 ന് 33.3 ഡിഗ്രി സെൽഷ്യസ് ആണ്.