ഓട്ടവ : കാനഡയിൽ നിന്നും രാജ്യാന്തര വിദ്യാർത്ഥികൾക്കൊരു സന്തോഷവാർത്ത. നിലവിൽ, കാനഡയിലെ തൊഴിൽ വിപണിയിൽ തൊഴിൽ ഒഴിവുകളുടെ എണ്ണം കുറയുന്നതും തൊഴിലില്ലായ്മ നിരക്ക് വർധിച്ചു വരുന്ന വേളയിൽ പൊതുമേഖലയിൽ കരിയർ ആരംഭിക്കാനോ മുന്നോട്ട് പോകാനോ ആഗ്രഹിക്കുന്നവർക്ക് രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിൽ നാല് പുതിയ ജോലികൾ ഗവൺമെൻ്റ് ഓഫ് കാനഡ പ്രഖ്യാപിച്ചു. ഇതിൽ രണ്ടു ജോലികൾക്ക് രാജ്യാന്തര വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം എന്നത് മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രതീക്ഷ നൽകുന്നു.
- ഡാറ്റ കളക്ഷൻ ക്ലർക്ക് – സ്റ്റാറ്റിസ്റ്റിക്സ് കാനഡ
ദേശീയ സർവേകളുമായി ബന്ധപ്പെട്ട ഡാറ്റാ ശേഖരണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക എന്നതാണ് സ്റ്റാറ്റിസ്റ്റിക്സ് കാനഡയിലെ ഡാറ്റ കളക്ഷൻ ക്ലർക്കിന്‍റെ പ്രാഥമിക ഉത്തരവാദിത്തം. ഡാറ്റ ശേഖരിക്കുക, ഡോക്യുമെൻ്റ് ചെയ്യുക, ഓർഗനൈസ് ചെയ്യുക, അതിൻ്റെ കൃത്യത പരിശോധിക്കൽ, സെൻസിറ്റീവ് വിവരങ്ങൾ സംരക്ഷിക്കൽ തുടങ്ങിയ ജോലികൾ ഡാറ്റ കളക്ഷൻ ക്ലർക്കിന്‍റെ ചുമതലയിൽപ്പെടുന്നു. ആൽബർട്ട, മാനിറ്റോബ, ബ്രിട്ടിഷ് കൊളംബിയ, സസ്കാച്വാൻ എന്നീ പ്രവിശ്യകളിലെ വിവിധ സ്ഥലങ്ങളിലാണ് നിയമനം. ശമ്പളം : പ്രതിവർഷം 51,642 മുതൽ 55,707 ഡോളർ വരെ. കാനഡയിൽ താമസിക്കുന്ന വ്യക്തികൾക്കും കനേഡിയൻ പൗരന്മാർക്കും വിദേശത്തുള്ള സ്ഥിര താമസക്കാർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാനതീയതി – സെപ്റ്റംബർ 30, 2024.
Link to Apply Online: Statistics Canada Jobs
- CBSA സ്റ്റുഡൻ്റ് ബോർഡർ സർവീസസ് ഓഫീസർ
രാജ്യാന്തര വിമാനത്താവളങ്ങളിലും മെയിൽ പ്രോസസ്സിംഗ് സെൻ്ററുകളിലും മറ്റ് സ്ഥലങ്ങളിലും പരിചയസമ്പന്നരായ ബോർഡർ സർവീസസ് ഓഫീസർമാർക്കൊപ്പം സ്റ്റുഡൻ്റ് ബോർഡർ സർവീസസ് ഓഫീസർ (എസ്ബിഎസ്ഒ) പ്രവർത്തിക്കണം. യാത്രക്കാരുടെ ഡിക്ലറേഷനും ഡോക്യുമെൻ്റുകളും പരിശോധിക്കൽ, കൂടുതൽ പരിശോധനയ്ക്കായി സാധനങ്ങൾ റഫർ ചെയ്യൽ എന്നിവയാണ് ചുമതല. നിയമ നിർവ്വഹണത്തിലോ ബോർഡർ സർവീസിലോ താല്പര്യമുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
ആൽബർട്ട, ബ്രിട്ടിഷ് കൊളംബിയ, മാനിറ്റോബ, ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ, നോവസ്കോഷ, ഒൻ്റാരിയോ, കെബെക്ക്, സസ്കാച്വാൻ എന്നീ പ്രവിശ്യകളിൽ ഒഴിവുകളുണ്ട്. ശമ്പളം: മണിക്കൂറിന് 17.36 – 37.53 ഡോളർ വരെ. FSWEP യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന മുഴുവൻ സമയ പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബർ 19, 2024.
Link to Apply Online: CBSA Jobs
- പരോൾ ഓഫീസർ – കറക്ഷണൽ സർവീസ് കാനഡ
കുറ്റവാളികളുടെ പുനരധിവാസത്തിലും പുനർസംയോജനത്തിലും കറക്ഷണൽ സർവീസ് കാനഡയിലെ ഒരു പരോൾ ഓഫീസർ എന്ന നിലയിൽ പ്രവർത്തിക്കണം. ആൽബർട്ട, മാനിറ്റോബ, നോർത്ത് വെസ്റ്റ് ടെറിറ്ററീസ്, ഒൻ്റാരിയോ, സസ്കാച്വാൻ എന്നിവിടങ്ങളിലാണ് നിയമനം. ശമ്പളം: $78,017 മുതൽ $103,279 വരെ, കൂടാതെ വാർഷിക കറക്ഷണൽ സർവീസ് സ്പെസിഫിക് ഡ്യൂട്ടി അലവൻസ് $2,140. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 16, 2024.
Link to Apply Online: Correctional Service Canada Jobs
- സ്റ്റുഡൻ്റ് വിസിറ്റർ സർവീസസ് അറ്റൻഡൻ്റ് – പാർക്ക്സ് കാനഡ
രാജ്യാന്തര വിദ്യാർത്ഥികൾക്ക് അടക്കം അപേക്ഷിക്കാവുന്ന ജോലിയാണ് സ്റ്റുഡൻ്റ് വിസിറ്റർ സർവീസസ് അറ്റൻഡൻ്റ്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് കാനഡയിലെ ഏറ്റവും മനോഹരമായ ദേശീയ പാർക്കുകളിലൊന്നായ കേപ് ബ്രെട്ടൺ ഹൈലാൻഡ്സിൽ ജോലി ചെയ്യാനുള്ള അവസരം ലഭിക്കും. സന്ദർശകർക്ക് ആവശ്യമായ വിവരങ്ങൾ നൽകുക, ക്യാമ്പർമാരെ രജിസ്റ്റർ ചെയ്യുക, പെർമിറ്റുകൾ വിൽക്കുക തുടങ്ങിയവയാണ് ഓരോ സ്റ്റുഡൻ്റ് വിസിറ്റർ സർവീസസ് അറ്റൻഡൻ്റർമാരുടെയും ജോലി. അക്കാദമിക് നിലവാരത്തെ അടിസ്ഥാനമാക്കി മണിക്കൂറിൽ 16.84 മുതൽ 25.52 ഡോളർ വരെയാണ് ശമ്പളം.
കാനഡയിൽ ജോലി ചെയ്യാൻ നിയമപരമായ യോഗ്യത ഉള്ള എല്ലാ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. ഒരു മുഴുവൻ സമയ അല്ലെങ്കിൽ പാർട്ട് ടൈം സെക്കൻഡറി അല്ലെങ്കിൽ പോസ്റ്റ്-സെക്കൻഡറി വിദ്യാർത്ഥി ആയിരിക്കണം എന്നതാണ് യോഗ്യത. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20, 2024.
Link to Apply Online: Parks Canada Jobs