ടൊറൻ്റോ : ഇന്ന് പുലർച്ചെ വിറ്റ്ബിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരുക്കേറ്റു. ഹൈവേ 401-ൽ നിന്ന് ബ്രോക്ക് സ്ട്രീറ്റിലേക്കുള്ള ഓഫ് റാംപിൽ പുലർച്ചെ മൂന്നു മണിയോടെയാണ് അപകടം. കഴിഞ്ഞ 24 മണിക്കൂറിനിടെ വിറ്റ്ബി മേഖലയിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണിത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്, ഹൈവേ 401-ൽ നിന്ന് വടക്കോട്ട് പോകുന്ന ഹൈവേ 418-ലേക്കുള്ള ഓൺ-റാംപിലെ മോട്ടോർ സൈക്കിൾ നിയന്ത്രണം നഷ്ടപ്പെട്ട് കുഴിയിലേക്ക് മറിഞ്ഞ് 82 വയസ്സുള്ള വയോധികൻ മരിച്ചിരുന്നു.

വാഹനത്തിൻ്റെ ഡ്രൈവർ 23 വയസ്സുള്ള യുവാവ് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസ് അറിയിച്ചു. വാഹനത്തിലെ രണ്ടു യാത്രക്കാരെ – 23 വയസ്സുള്ള യുവാവിനെയും 20 വയസ്സുള്ള യുവതിയെയും – ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമായി തുടരുന്നതായി അധികൃതർ അറിയിച്ചു. ഹൈവേ 401-ൽ നിന്ന് ബ്രോക്ക് സ്ട്രീറ്റിലേക്കുള്ള ഓഫ് റാംപ് നിലവിൽ അടച്ചിരിക്കുകയാണെന്ന് OPP അറിയിച്ചു. അന്വേഷണം തുടരുന്നു. മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.