ഡാലസ് : ഡാലസിൽ അന്തരിച്ച പത്തനംതിട്ട കല്ലൂപ്പാറ വാക്കയിൽ വീട്ടിൽ റവ. ഫാ. വി ടി തോമസിന്റെ ഭാര്യയും കേരള അസോസിയേഷൻ ഓഫ് ഡാലസ് മുൻ പ്രസിഡൻ്റും ഡയറക്ടർ ബോർഡ് അംഗവുമായ ബോബൻ കൊടുവത്തിൻ്റെ ഭാര്യ മാതാവുമായ എലിസബത്ത് തോമസിന്റെ (83) പൊതുദർശനവും സംസ്കാര ശുശ്രൂഷയും ഇന്ന് നടക്കും.
സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് (5130 ലോക്കസ്റ്റ് ഗ്രോവ് RD ഗാർലൻഡ്, TX) ചർച്ചിൽ നടക്കുന്ന സംസ്കാര ശുശ്രൂഷയ്ക്ക് മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് ഓഫ് ഇന്ത്യസുൽത്താൻ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത, ഡോ. തോമസ് മാർ ഇവാനിയോസ് മെത്രാപോലീത്ത (ഡിയോസിസ് ഓഫ് സൗത്ത് അമേരിക്ക) എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
സംസ്കാര ശുശ്രൂഷ : സെപ്റ്റംബർ 11 ബുധനാഴ്ച്ച രാവിലെ 9 മുതൽ 12 വരെ സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ. തുടർന്ന് സണ്ണിവെയ്ൽ ന്യൂ ഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കാരം. കൂടുതൽ വിവരങ്ങൾക്ക് : ബോബൻ കൊടുവത്ത് – 214 929 2292