ഓട്ടവ : രാജ്യതലസ്ഥാനത്ത് സൈക്കിൾ യാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ ലോക്കർ സംവിധാനമെത്തുന്നു. ബൈവാർഡ് മാർക്കറ്റിലെ 141 ക്ലാരൻസ് സ്ട്രീറ്റ്, സെൻട്രൽ ടൗണിലെ 234-250 സ്ലേറ്റർ സ്ട്രീറ്റ്, ഗ്ലെബിലെ 170 സെക്കൻഡ് അവന്യൂ എന്നിവിടങ്ങളിൽ മൂന്ന് ബൈക്ക് പാർക്കിങ് ലോക്കറുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഓരോ ലോക്കറിലും ആറ് സൈക്കിളുകൾ വീതം ഉൾക്കൊള്ളാൻ കഴിയും. ആദ്യം വരുന്നവർക്ക് ആദ്യം സേവനം എന്ന അടിസ്ഥാനത്തിലായിരിക്കും ലോക്കറിന്റെ പ്രവർത്തനം. ആദ്യത്തെ രണ്ട് മണിക്കൂർ സൗജന്യ സേവനമാണ്. തുടർന്നുള്ള ഓരോ അധിക മണിക്കൂറിനും 50 സെൻ്റ് വീതം നൽകണം.