എഡ്മിന്റൻ : ആൽബർട്ട-സസ്കാച്വാൻ അതിർത്തി നഗരമായ ലോയ്ഡ്മിൻസ്റ്ററിലുള്ള വീട്ടിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ലോയ്ഡ്മിൻസ്റ്ററിലെ 50 സ്ട്രീറ്റിലുള്ള 47 അവന്യൂവിലെ വീട്ടിലാണ് പിതാവിനെയും രണ്ട് ആൺമക്കളെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് വിവരം ലഭിച്ചതെന്ന് RCMP അറിയിച്ചു.
മൂന്ന് മുതിർന്നവർ വീട്ടിൽ താമസിച്ചിരുന്നതായി പ്രദേശവാസികൾ പറയുന്നു.
പൊതുജനങ്ങൾക്ക് അപകടസാധ്യതയില്ലെന്ന് വ്യാഴാഴ്ച രാവിലെ പൊലീസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നു.