വിനിപെഗ് : തെക്കൻ മാനിറ്റോബയിൽ കനത്ത വൈദ്യുതിതടസം. ഇടിമിന്നലും കൊടുങ്കാറ്റും മൂലം ഉണ്ടായ നിരവധി തകരാറുകൾ തുടർന്ന് ഇന്ന് രാവിലെ ഈ മേഖലയിലെ ആയിരങ്ങൾ ഇരുട്ടിലായി. ബ്രൂക്ക്‌ലാൻഡിൽ 1650 ഉപയോക്താക്കൾക്കും റോസെനോർട്ടിൽ അറുന്നൂറിലധികം ആളുകൾക്കും മോറിസിൽ 1054 പേർക്കും വൈദ്യുതി തടസ്സപ്പെട്ടതായി മാനിറ്റോബ ഹൈഡ്രോ റിപ്പോർട്ട് ചെയ്തു. എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കാൻ ജീവനക്കാർ പ്രവർത്തിക്കുന്നുണ്ടെന്നും മാനിറ്റോബ ഹൈഡ്രോ അറിയിച്ചു.

വൈദ്യുതി തടസ്സത്തെ തുടർന്ന് RRC പോളിടെക്, ചൊവ്വാഴ്ച രാവിലെയും ഉച്ചയ്ക്കും നോട്രെ ഡാം കാമ്പസിലെ ക്ലാസുകൾ റദ്ദാക്കി. സായാഹ്ന ക്ലാസുകൾ നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്കൂൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. കാമ്പസിലുള്ളവർ എലിവേറ്റർ ഉപയോഗിക്കരുതെന്നും ബാക്കിയുള്ള ദിവസങ്ങളിൽ മറ്റൊരു സ്ഥലത്ത് നിന്ന് പഠിക്കാനുള്ള ക്രമീകരണം ചെയ്യണമെന്നും സ്കൂൾ അധികൃതർ നിർദ്ദേശിച്ചു.