ഓട്ടവ : സമാനതകളില്ലാത്ത ആരോഗ്യ സംരക്ഷണം, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്, വിദ്യാഭ്യാസ മേഖലയിലെ മികവ് എന്നീ സവിശേഷതകൾ നിറഞ്ഞ കാനഡ മറ്റൊരു സുപ്രധാന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. യുഎസ് ന്യൂസ് കൺട്രി റാങ്കിങ് പ്രകാരം 2024-ൽ ലോകത്തിലെ ഏറ്റവും മികച്ച നാലാമത്തെ രാജ്യമായി കാനഡ തിരഞ്ഞെടുക്കപ്പെട്ടു. ജീവിത നിലവാരം, സംരംഭകത്വം, പൈതൃകം തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പിൽ 94.1 എന്ന സ്കോർ നേടിയാണ് നാലിലേക്ക് കാനഡ ചുവടുവെച്ചത്. കഴിഞ്ഞ നാല് വർഷമായി യു.എസ്. ന്യൂസിൻ്റെ മികച്ച അഞ്ച് രാജ്യങ്ങളിൽ കാനഡ ഇടംപിടിക്കുന്നു.
ഈ വർഷം, സ്വിറ്റ്സർലൻഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക എന്നീ രാജ്യങ്ങൾ രണ്ടും മൂന്നും സ്ഥാനം നേടി. ഓസ്ട്രേലിയ, സ്വീഡൻ, ജർമ്മനി, യുണൈറ്റഡ് കിംഗ്ഡം, ന്യൂസിലാൻഡ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങൾ യഥാക്രമം അഞ്ച് മുതൽ പത്ത് വരെയുള്ള സ്ഥാനം കരസ്ഥമാക്കി.
കൂടാതെ, യു.എസ്. ന്യൂസ് നടത്തുന്ന മറ്റ് പല റാങ്കിങ്ങുകളിലും കാനഡ മികച്ച സ്ഥാനം നേടിയിട്ടുണ്ട്. മികച്ച വിദ്യാഭ്യാസ സമ്പ്രദായമുള്ള രാജ്യങ്ങളിൽ മൊത്തത്തിൽ നാലാമത്, ഏറ്റവും കൂടുതൽ വംശീയ ഇക്വിറ്റി ഉള്ള രാജ്യങ്ങളിൽ മൊത്തത്തിൽ അഞ്ചാമത്, ഏറ്റവും കൂടുതൽ സുതാര്യതയുള്ള രാജ്യങ്ങളിൽ മൊത്തത്തിൽ അഞ്ചാമത്, ആളുകൾ സുഖപ്രദമായ വിരമിക്കൽ കഴിയുന്ന രാജ്യങ്ങളിൽ മൊത്തത്തിൽ ആറാമത്, ഒരു കുട്ടിയെ വളർത്താൻ ഏറ്റവും മികച്ച രാജ്യങ്ങളിൽ മൊത്തത്തിൽ ആറാം സ്ഥാനം എന്നിങ്ങനെ മികച്ച നേട്ടവും കാനഡ കൈപ്പിടിയിലൊതുക്കി.