ഓട്ടവ : ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 4,000 കനേഡിയൻ എക്സ്പീരിയൻസ് ക്ലാസിലെ (സിഇസി) ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. കാറ്റഗറി അടിസ്ഥാനമാക്കിയുള്ള ഈ നറുക്കെടുപ്പിൽ ഏറ്റവും കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ 509 ഉള്ള അപേക്ഷകരെയാണ് പരിഗണിച്ചത്. ജൂലൈ 31-ന് 5,000 ഉദ്യോഗാർത്ഥികൾക്ക് ഐടിഎ നൽകിയതിന് ശേഷമുള്ള ഏറ്റവും വലിയ CEC നറുക്കെടുപ്പായിരുന്നു ഇത്.
ഇന്നത്തെ നറുക്കെടുപ്പ് സെപ്റ്റംബർ മാസത്തിലെ മൂന്നാമത്തെ നറുക്കെടുപ്പായിരുന്നു. കഴിഞ്ഞയാഴ്ച നടന്ന രണ്ട് നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൽ (PNP) നിന്ന് 911 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയിരുന്നു. കൂടാതെ ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്കായി കാറ്റഗറി അടിസ്ഥാനത്തിലുള്ള സെലക്ഷൻ നറുക്കെടുപ്പിൽ 1,000 അപേക്ഷകർക്കും ഇൻവിറ്റേഷൻ ലഭിച്ചു.