ടൊറൻ്റോ : ഓഗസ്റ്റിൽ ഗ്രേറ്റർ ടൊറൻ്റോ മേഖലയിലെ വീടുകളുടെ വിൽപ്പന ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയതായി ബിൽഡിങ് ഇൻഡസ്ട്രി ആൻഡ് ലാൻഡ് ഡെവലപ്മെൻ്റ് അസോസിയേഷൻ. നഗരത്തിൽ ഓഗസ്റ്റിൽ 464 പുതിയ വീടുകൾ വിൽപ്പന നടന്നു. ഇത് 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 46 ശതമാനവും കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയേക്കാൾ 73 ശതമാനവും കുറവാണെന്ന് അസോസിയേഷൻ റിപ്പോർട്ട് ചെയ്തു. പുതിയ വീടുകളുടെ വിൽപ്പന 2023 ഓഗസ്റ്റിനെ അപേക്ഷിച്ച് 48 ശതമാനവും 10 വർഷത്തെ ശരാശരിയേക്കാൾ 70 ശതമാനവും ഇടിഞ്ഞു.
2023 ഓഗസ്റ്റിൽ നിന്ന് 61 ശതമാനവും 10 വർഷത്തെ ശരാശരിയേക്കാൾ 81 ശതമാനവും കുറവിൽ 2024 ഓഗസ്റ്റിൽ 235 കോണ്ടോമിനിയം അപ്പാർട്ട്മെൻ്റുകളാണ് ഗ്രേറ്റർ ടൊറൻ്റോ മേഖലയിൽ വിറ്റഴിച്ചത്. ഓഗസ്റ്റിൽ 229 സിംഗിൾ ബെഡ്റൂം ഹോം വിൽപ്പനയുണ്ടായെന്നും ഇത് 2023 ഓഗസ്റ്റിൽ നിന്ന് 14% കുറവാണെന്നും എന്നാൽ 10 വർഷത്തെ ശരാശരിയേക്കാൾ 56% കുറവാണെന്നും അസോസിയേഷൻ റിപ്പോർട്ടിൽ പറയുന്നു.
2023-നെ അപേക്ഷിച്ച് സിംഗിൾ ബെഡ്റൂം ഹോമുകളുടെയും കോണ്ടോമിനിയം അപ്പാർട്ടുമെൻ്റുകളുടെയും വില ഓഗസ്റ്റിൽ കുറഞ്ഞതായി അസോസിയേഷൻ അറിയിച്ചു. പുതിയ കോണ്ടോമിനിയം അപ്പാർട്ടുമെൻ്റുകളുടെ ബെഞ്ച്മാർക്ക് വില 1,031,356 ഡോളറായിരുന്നു. ഇത് കഴിഞ്ഞ 12 മാസത്തിനിടെ ആറ് ശതമാനം കുറഞ്ഞു. പുതിയ സിംഗിൾ ബെഡ്റൂം ഹോമുകളുടെ ബെഞ്ച്മാർക്ക് വില 1,598,852 ഡോളർ ആയിരുന്നു. ഇത് കഴിഞ്ഞ 12 മാസത്തിനിടെ അഞ്ച് ശതമാനം കുറഞ്ഞു. 17,233 കോണ്ടമിനിയം അപ്പാർട്ട്മെൻ്റ് യൂണിറ്റുകളും 4,063 ഒറ്റകുടുംബ വാസസ്ഥലങ്ങളും ഉൾപ്പെടുന്ന പുതിയ വീടുകളുടെ മൊത്തം ഇൻവെൻ്ററി കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 21,296 യൂണിറ്റുകളായി കുറഞ്ഞതായും അസോസിയേഷൻ പറയുന്നു.