ഓട്ടവ : നോവാവാക്സിൻ്റെ പുതിയ കോവിഡ് വാക്സിന് ഹെൽത്ത് കാനഡ അംഗീകാരം നൽകി. വാക്സിൻ്റെ പഴയ പതിപ്പായ Nuvaxovid XBB.1.5-ന് പകരം പുതിയ പതിപ്പ് പ്രോട്ടീൻ അധിഷ്ഠിത വാക്സിനിൽ ആൻ്റിജൻ കോമ്പോസിഷൻ ഉൾപ്പെടുത്തിയതായി ആരോഗ്യ ഏജൻസി പറയുന്നു. ശാസ്ത്രീയ അവലോകനത്തിന് ശേഷം നിലവിലെ പുതിയ കോവിഡ് വകഭേദത്തെ പ്രതിരോധിക്കുന്നതായി കണ്ടെത്തിയതോടെയാണ് കമ്പനിയുടെ JN.1 വേരിയൻ്റ് വാക്സിൻ അംഗീകരിച്ചതെന്ന്, ഏജൻസി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം സ്പൈക്ക്വാക്സ് എന്ന് വിളിക്കുന്ന, എംആർഎൻഎ വാക്സിൻ കോവിഡ് കെപി.2 സബ് വേരിയൻ്റിനെ ലക്ഷ്യമിട്ട് രൂപകൽപ്പന ചെയ്ത മോഡേണയുടെ പുതിയ വാക്സിന് ഹെൽത്ത് കാനഡ അനുമതി നൽകിയിരുന്നു.