ഫ്രെഡറിക്ടൺ : ന്യൂബ്രൺസ് വിക്കിൽ 33 ദിവസത്തെ പ്രവിശ്യാ തിരഞ്ഞെടുപ്പ് പ്രചാരണം ഔദ്യോഗികമായി ഇന്ന് ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിയമസഭ പിരിച്ചുവിടാൻ പ്രോഗ്രസ്സീവ് കൺസർവേറ്റീവ് പ്രീമിയർ ബ്ലെയിൻ ഹിഗ്സ് ഇന്ന് രാവിലെ ലഫ്റ്റനൻ്റ് ഗവർണർ ബൃന്ദ മർഫിയെ സന്ദർശിക്കും.
ഒക്ടോബർ 21-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ, 2018 മുതൽ പ്രവിശ്യയെ നയിക്കുന്ന 70 വയസ്സുള്ള ബ്ലെയിൻ ഹിഗ്സ് മൂന്നാം തവണയും അധികാരത്തിലേറാനുള്ള ശ്രമത്തിലാണ്. വീണ്ടും തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, വിൽപ്പന നികുതി രണ്ട് ശതമാനം കുറച്ച് 13 ശതമാനമാക്കുമെന്ന് ടോറി പ്രീമിയർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. സാമ്പത്തികവും സാമൂഹികവുമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ലിബറൽ പാർട്ടി ലീഡർ സൂസൻ ഹോൾട്ട്, ഗ്രീൻ പാർട്ടി ലീഡർ ഡേവിഡ് കൂൺ എന്നിവരാണ് ഹിഗ്സിൻ്റെ പ്രധാന എതിരാളികൾ.