ഓട്ടവ : സോഫ്റ്റ്വെയർ കരാറുമായി ബന്ധപ്പെട്ട സുരക്ഷാ അപകടങ്ങളെ തുടർന്ന് കാനഡയിലുടനീളം വിറ്റ 38,000 ജനറൽ മോട്ടോഴ്സ് (ജിഎം) വാഹനങ്ങൾ തിരിച്ചുവിളിച്ച് ട്രാൻസ്പോർട്ട് കാനഡ. കാഡിലാക്ക്, ഷെവർലെ, ജിഎംസി ബ്രാൻഡിലെ 2023, 2024 മോഡലുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ചില സാഹചര്യങ്ങളിൽ മുന്നറിയിപ്പ് സിഗ്നലുകൾ യഥാസമയം ലഭിക്കാതെ വരുമെന്നും ഇത് ബ്രേക്കിങ് പ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്തേക്കാം. ഇത് ബ്രേക്ക് ഫ്ലൂയിഡിന്റെ അളവ് കൃത്യമായി മനസിലാക്കാൻ സാധിക്കാതെ വരികയും ബ്രേക്ക് കുറയുകയും അപകടത്തിനുള്ള സാധ്യത വർധിക്കുമെന്നും ഫെഡറൽ ഏജൻസി പറയുന്നു. കാഡിലാക് എസ്കലേഡ് (2023, 2024), കാഡിലാക് എസ്കലേഡ് ESV (2023, 2024), ഷെവർലെ സിൽവറഡോ (2023), ഷെവർലെ താഹോ (2023, 2024), GMC സിയറസ് (2023), GMC സബർബൻ (2023, 2024), ജിഎംസി യുക്കോൺ (2023, 2024), GMC യുക്കോൺ XL (2023, 2024) തുടങ്ങിയ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്.
ജനറൽ മോട്ടോഴ്സ് വാഹന ഉടമകളെ മെയിൽ വഴി വിവരം അറിയിക്കുമെന്നും വാഹനങ്ങളുടെ ഇലക്ട്രോണിക് ബ്രേക്ക് കൺട്രോൾ മൊഡ്യൂളുകൾ പരിശോധിച്ച് വയർലെസ് ഓവർ-ദി-എയർ സോഫ്റ്റ്വെയർ അപ്ഡേറ്റ് അയയ്ക്കുമെന്നും ട്രാൻസ്പോർട്ട് കാനഡ വ്യക്തമാക്കി.