പി പി ചെറിയാൻ
ഗാർലാൻഡ് : ഡാലസ് കേരള അസോസിയേഷൻ സംഘടിപ്പിച്ച ആവേശകരമായ വടംവലി മത്സരത്തിലും അതോടൊപ്പം ഓണാഘോഷ പരിപാടികളുടെ ഭാഗമായി രണ്ടായിരത്തിലധികം പേർക്ക് കേരളതനിമയിൽ ഓണസദ്യ ഒരുക്കുന്നതിനും കഠിനാദ്ധ്വാനം ചെയ്ത വൊളൻ്റിയർമാരെ ആദരിച്ചു.
സെപ്റ്റംബർ 27 വെള്ളിയാഴ്ച്ച വൈകിട്ട് ആറിന് ഡാലസ് കേരള അസോസിയേഷൻ ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു. പരിപാടികളുടെ വിജയത്തിനുവേണ്ടി വിവിധ തലങ്ങളിൽ പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അർപ്പിച്ചു. യോഗത്തിൽ വിനോദ് ജോർജ് സ്വാഗതവും സെക്രട്ടറി മൻജിത് കൈനിക്കര നന്ദിയും പറഞ്ഞു.