ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് ഫ്രാൻസ് ഫുട്ബോൾ താരമായ പോൾ പോഗ്ബയുടെ നാല് വർഷത്തെ വിലക്ക് സ്പോർട്സ് ആർബിട്രേഷൻ കോടതി 18 മാസമായി കുറച്ചു. ലോകകപ്പ് ജേതാവായ പോൾ പോഗ്ബയ്ക്ക് 2025 മാർച്ചിൽ കരിയർ പുനരാരംഭിക്കാൻ കഴിയുമെന്ന് വിധിയിൽ പറയുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് യുവൻറസ് മിഡ്ഫീൽഡറെ ടെസ്റ്റോസ്റ്റിറോൺ ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ഇറ്റലിയിലെ ഉത്തേജക വിരുദ്ധ കോടതി ശിക്ഷ വിധിച്ചത്. നാല് വർഷത്തേക്കാണ് ശിക്ഷ വിധിച്ചിരുന്നത്. “വിധി തെറ്റാണ്” എന്ന് പറഞ്ഞ പോഗ്ബ സ്വിറ്റ്സർലൻഡ് ആസ്ഥാനമായുള്ള CAS ന് അപ്പീൽ നൽകുകയും ചെയ്തു.
2016-ൽ 1 കോടി 13 ലക്ഷം ഡോളറിന് യുവൻറസിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയ 31 കാരനായ പോഗ്ബ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഫുട്ബോൾ കളിക്കാരനായിരുന്നു. 2018-ൽ ഫ്രാൻസിൻ്റെ ലോകകപ്പ് വിജയത്തിൽ പങ്കാളിയായി. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഉത്തേജകമരുന്ന് പോസിറ്റീവ് ടെസ്റ്റ് പ്രഖ്യാപിച്ചതിനെ തുടർന്ന് പോഗ്ബയെ സസ്പെൻഡ് ചെയ്തു.