കാൽഗറി : സൈബർ ആക്രമണത്തെ തുടർന്ന് കാൽഗറി പബ്ലിക് ലൈബ്രറി (സിപിഎൽ) ശാഖകൾ അടച്ചു. സൈബർ ആക്രമണത്തിൻ്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്ക് എല്ലാ ശാഖകളും അടച്ചതായി സിപിഎൽ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ശാഖകൾ അടച്ചിട്ടിരിക്കുമെന്ന് ലൈബ്രറിയുടെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. കൂടാതെ, എല്ലാ സെർവറുകളും ലൈബ്രറി കമ്പ്യൂട്ടർ ആക്സസും ഓഫായിരിക്കും.

ഡാറ്റ സുരക്ഷിതമാക്കുകയാണ് ലൈബ്രറിയുടെ പ്രധാന മുൻഗണനയെന്നും കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് സ്ഥിതിഗതികൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ നൽകുമെന്ന് ലൈബ്രറി അറിയിച്ചു.