കിച്ചനർ : കേംബ്രിഡ്ജിൽ മൂന്ന് നിലകളുള്ള പുതിയ കമ്മ്യൂണിക്കേഷൻ സെൻ്റർ നിർമ്മിക്കാനൊരുങ്ങി വാട്ടർലൂ റീജനൽ പൊലീസ്. 17 കോടി 30 ലക്ഷം ഡോളറിലധികം ചിലവ് പ്രതീക്ഷിക്കുന്ന പബ്ലിക് സേഫ്റ്റി കമ്മ്യൂണിക്കേഷൻസ് സെൻ്റർ (പിഎസ്‌സിസി) നവീകരിച്ച ഫെസിലിറ്റീസ് മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായാണ് നിർമ്മിക്കുന്നത്.
മേപ്പിൾ ഗ്രോവ് റോഡിലെ വാട്ടർലൂ റീജനൽ പൊലീസ് സർവീസ് (ഡബ്ല്യുആർപിഎസ്) കാമ്പസിൽ 75,000 ചതുരശ്ര അടി വിസ്തീർണമുള്ള മൂന്ന് നിലകളായാണ് സെൻ്റർ നിർമ്മിക്കുന്നത്. എന്നാൽ, പണപ്പെരുപ്പം കാരണം ചെലവ് ഏകദേശം 440000 ഡോളർ കൂടി വർധിച്ചേക്കുമെന്ന് ഡബ്ല്യുആർപിഎസ് ജീവനക്കാർ പറയുന്നു.