മുംബൈ:ഗുണ്ടാത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിക്കു നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനം ചെയ്ത് ഉത്തര്‍ ഭാരതീയ വികാസ് സേന. മുംബൈയിലെ ഉത്തരേന്ത്യക്കാരുടെ കൂട്ടായ്മകളില്‍ ഒന്നാണ് ഇത്
ഗുജറാത്തിലെ സബര്‍മതി ജയിലില്‍ കഴിയുന്ന ബിഷ്‌ണോയിക്കു പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ സുനില്‍ ശുക്ലയാണ് കത്തയച്ചത്. മത്സരിച്ചാല്‍ വിജയം ഉറപ്പാണെന്നും മറുപടിക്കായി് സേന കാത്തിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.
ബിഷ്‌ണോയി സമ്മതിച്ചാലുടന്‍ 50 പേര്‍ ഉള്‍പ്പെടുന്ന സ്ഥാനാര്‍ഥിപ്പട്ടിക പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ബിഷ്‌ണോയിയെ ഭഗത് സിങ്ങിനോടാണ് കത്തില്‍ ഉപമിച്ചിരിക്കുന്നത്.സംസ്ഥാനത്ത് കാര്യമായ സ്വാധീനമില്ലാത്ത പാര്‍ട്ടിയുടെ കത്ത് വാര്‍ത്താപ്രാധാന്യം കിട്ടാനുള്ള നാടകമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്‍സിപി നേതാവ് ബാബാ സിദ്ദിഖിയുടെ വധവുമായി ബന്ധപ്പെട്ട് ബിഷ്‌ണോയി സംഘത്തിലെ 10 പേര്‍ ഇതിനകം പൊലീസ് പിടിയിലായി.
ബിഷ്‌ണോയിയെ വധിക്കുന്ന പൊലീസുകാര്‍ക്ക് ഒരുകോടിയിലധികം രൂപ വാഗ്ദാനം ചെയ്ത് രാജസ്ഥാന്‍ ആസ്ഥാനമായുള്ള ക്ഷത്രിയ കര്‍ണിസേനയും രംഗത്തെത്തി. കൊലപ്പെടുത്തുന്ന പൊലീസുകാരുടെ കുടുംബത്തിനു സംരക്ഷണം ഒരുക്കുന്നതിനാണ് ഈ തുകയെന്നാണ് അവര്‍ പറയുന്നത്. കര്‍ണിസേനയുടെ നേതാവ് സുഖ്‌ദേവ് സിങ്ങിനെ കഴിഞ്ഞവര്‍ഷം ബിഷ്‌ണോയി സംഘം കൊലപ്പെടുത്തിയിരുന്നു.