ടൊറൻ്റോ : സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കനേഡിയൻ മണി ട്രാൻസ്ഫർ സർവീസ് ആയ ഇൻ്ററാക്ക് മണിക്കൂറുകളോളം തടസം നേരിട്ടു. നവംബർ ഒന്നിന് വൈകിട്ട് നാലരയോടെ ഇൻ്ററാക്ക് പണിമുടക്കിയതായി നിരവധി പരാതികൾ ലഭിച്ചു. എല്ലാ മാസവും ഒന്നാം തീയതി വാടക നൽകുന്നതിന് ഇൻ്ററാക് ഇ-ട്രാൻസ്ഫർ, ഇൻ്ററാക് ഡെബിറ്റ് സേവനങ്ങളെ ഉപയോക്താക്കൾക്ക് തടസ്സം തിരിച്ചടിയായി.
എന്നാൽ, എന്താണ് തടസ്സത്തിന് കാരണമായതെന്നോ എത്ര പേരെ ബാധിച്ചുവെന്നോ കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നാൽ ഇൻ്ററാക് ഇ-ട്രാൻസ്ഫർ സർവീസിലെ എല്ലാ പ്രശ്നങ്ങളും രാത്രി പതിനൊന്ന് മണിയോടെ പരിഹരിച്ചതായി കമ്പനി വക്താവ് അറിയിച്ചു. ചില ഇ-ട്രാൻസ്ഫറുകളിലും തടസം അനുഭവപ്പെട്ടതായി ഉപയോക്താക്കൾ അറിയിച്ചു. 15 മുനിസിപ്പൽ ട്രാൻസിറ്റ് സംവിധാനങ്ങൾ ഉൾപ്പെടെ രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ആളുകൾക്കും വ്യാപാരസ്ഥാപനങ്ങളും ഇൻ്ററാക് ഇ-ട്രാൻസ്ഫർ, ഇൻ്ററാക് ഡെബിറ്റ് സേവനങ്ങൾ ഉപയോഗിക്കുന്നുണ്ട്.